റെയില്‍വേ ട്രാക്കിലൂടെ നടന്ന സ്ത്രീകള്‍ ട്രെയിനിന്റെ കാറ്റടിച്ച്‌ തോട്ടിലേക്ക് വീണു ; ഒരാൾ മരിച്ചു

40

ചാലക്കുടി റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകള്‍ ട്രെയിനിന്റെ കാറ്റടിച്ച്‌ തോട്ടില്‍ വീണു. ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ സ്ത്രീകളില്‍ ഒരാള്‍ മരിച്ചു.

ദേവീകൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയ പരുക്കേറ്റ് ആശുപത്രിയിലാണ്. ട്രെയിന്‍ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച്‌ തോട്ടിലേക്ക് വീഴുകയായിരുന്നു.രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

വി.ആര്‍.പുരത്ത് റോഡില്‍ വെള്ളക്കെട്ടായതി നാലാണ് ഇവര്‍ ട്രാക്കിലൂടെ നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.വെള്ളത്തില്‍ വീണ ഫൗസിയയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

NO COMMENTS