ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത

172

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും കന്യാകുമാരിലും ഇന്ന് ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. ചൊവ്വ വൈകുന്നേരത്തോടെ തെക്കന്‍ ജില്ലകളുടെ മലയോര മേഖലയിലായിരിക്കും കനത്ത മഴക്ക് സാധ്യത. നാളെയും തുലമഴയ്ക്കു സാധ്യതയുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും 30ന് വടക്കുകിഴക്കന്‍ മണ്‍സൂണിന് തുടക്കമിട്ടതായി കാലാവസ്ഥകേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഫലമായി തെക്കന്‍ ജില്ലകളിലും കനത്ത മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. 24 മണിക്കുറുകള്‍ക്കുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടുമെന്നു നിരീക്ഷകര്‍ അറിയിച്ചു. ഇത് കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു.

NO COMMENTS

LEAVE A REPLY