തിരുവനന്തപുരം : ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കേരളത്തിലെ ആറ് ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം. കേരളമടക്കം 10 സംസ്‌ഥാനങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. രണ്ടുദിവസത്തേക്കാണ് ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ അധികൃതര്‍ക്കാണ് ദുരന്തനിവാരണ അതോറിട്ടി അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയത്. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായിരിക്കാന്‍ പോലീസ്, വൈദ്യുതി ഉള്‍പ്പടെയുള്ള വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.