സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

157

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ രാവിലെ വരെ ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലും ലക്ഷദ്വീപിലുമുള്ള തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. ഇത് ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു സഞ്ചരിക്കുകയാണ്. ഇന്ന് രാത്രിയോടെയോ നാളെയോ ശക്തി പ്രാപിച്ച്‌ യെമന്‍ ഭാഗത്തേക്ക് ന്യൂനമര്‍ദ്ദം നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

NO COMMENTS