സംസ്ഥാനത്ത് കനത്ത മഴ ; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്‍ നിര്‍ദേശം

239

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി. സംസ്ഥാനത്തുടനീളം കനത്ത മഴ. ബുധനാഴ്‌ച രാത്രിയോടെ തുടങ്ങിയ മഴ വ്യാഴാഴ്‌ചയും തുടരുകയാണ്‌. അടുത്ത അഞ്ച്‌ ദിവസങ്ങളിലും ശക്‌തമായ മഴയായിരിക്കുമെന്ന്‌ കാലാവസ്‌ഥാ നീരിക്ഷണകേന്ദ്രമറിയിച്ചു. കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

NO COMMENTS