തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിന് സമീപം ന്യനമര്‍ദ്ദം രൂപപ്പെട്ടതായും ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി ദുരന്തനിവാരണ വിഭാഗങ്ങളുടെ അടിയന്തിര യോഗം വിളിച്ചു.