പമ്പ : ശബരിമലയില്‍ കനത്ത മഴ. കനത്ത മഴയെ തുടര്‍ന്ന് പമ്പാ നദി കരകവിഞ്ഞൊഴുകി. അന്നദാനമണ്ഡപത്തിലേക്ക് വീണ്ടും വെളളം കയറുകയും ചെയ്തു. പമ്പ ഗണപതി ക്ഷേത്രത്തിന്റെ പടിക്കെട്ട് വരെമെത്തുകയും നടപ്പന്തല്‍ മുങ്ങിയ അവസ്ഥയിലുമാണ്. പ്രളയാന്തരം മണല്‍ ചാക്കടുക്കിയാണ് പുഴയുടെ ഒഴുക്കിനെ തിരിച്ചുവിട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മണല്‍ചാക്കുകള്‍ ഒഴുകിപ്പോകുന്ന അസ്ഥയുണ്ടായിരുന്നു.