തിരുവനന്തപുരം : ഗജ ചുഴലിക്കാറ്റ് കാരണം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതി ശക്തമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയും ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോര മേഖലകളിലേക്ക് യാത്ര ഒഴിവാക്കണമെന്നും മലയോര മേഘലയിലെ റോഡുകള്ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളുടെ അരികിൽ വാഹനം നിർത്തരുതെന്നും മുന്നറിയിപ്പുണ്ട്.
മലയോര മേഘലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. കൃത്യമായ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി മുഖ്യ മന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകള്‍ ശ്രദ്ധിക്കുക.
പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കുന്നത് ഒഴിവാക്കണം. ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക. നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി വെക്കുന്നത് ഉചിതമായിരിക്കും. കിറ്റിൽ അത്യാവശ്യ വസ്‌തുക്കൾ കരുതിയിരിക്കണം.