തിരുവനന്തപുരം: രണ്ടുദിവസംകൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. മലയോരത്ത് വെള്ളച്ചാട്ടങ്ങള്‍ക്കടുത്ത് വിനോദസഞ്ചാരികള്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കി ജില്ലയിലെ ചീയപ്പറപോലെ മുമ്ബ് ഉരുള്‍പൊട്ടിയ സ്ഥലങ്ങളിലെ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. മൂന്നുദിവസം തുടര്‍ച്ചയായി കനത്തമഴ പെയ്യുന്നതുകാരണമാണ് ഈ മുന്നറിയിപ്പ്. മലയോരത്തെ രാത്രികാലയാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വീണ്ടും സജീവമായിട്ടുണ്ട്. ഇതുവരെയുള്ള മഴക്കുറവ് വരുംദിവസങ്ങളില്‍ പരിഹരിക്കപ്പടുമെന്നാണ് പ്രതീക്ഷ. വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴകുറയുകയും വടക്ക് മഴകൂടുകയും ചെയ്തേക്കാം. കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.