ചെന്നൈ: അക്രമവും കലാപവും ഒരു പ്രശ്നത്തിനും പരിഹാരം കാണാനുള്ള മാര്‍ഗമല്ലെന്ന് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചു.പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് രജനികാന്ത്. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ തന്നില്‍ വലിയ വേദന ഉളവാക്കുന്നു.
രാജ്യത്തിന്റെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഐക്യത്തോടെയും ജാഗ്രതയോടെയും തുടരാന്‍ ഓരോ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുന്നതായും രജനി ട്വിറ്ററില്‍ കുറിച്ചു.