രാജസ്ഥാനില്‍ പത്ത് കുട്ടികള്‍ മുങ്ങിമരിച്ചു

201

ജയ്പൂര്‍ • മൂന്നു വ്യത്യസ്ത സംഭവങ്ങളിലായി രാജസ്ഥാനില്‍ 10 കുട്ടികള്‍ മുങ്ങിമരിച്ചു. ആള്‍വാര്‍, സവായ് മധോപൂര്‍, ഛിത്തോഡ്ഗഡ് ജില്ലകളിലായാണ് അപകടങ്ങള്‍. ആള്‍വാറിലെ ഇന്‍ഡോര്‍ ഗ്രാമത്തില്‍ നിയമവിരുദ്ധമായി ഖനനം നടത്തിയ ക്വാറിയിലെ വെള്ളത്തില്‍ വീണാണ് നാലു പെണ്‍കുട്ടികള്‍ മരിച്ചത്. 12- 14 വയസ്സ് പ്രായമുള്ളവരാണ് മരിച്ച കുട്ടികള്‍. കാലികളെ മേയ്ക്കാന്‍ പോയതിനിടെ അബദ്ധത്തില്‍ വീണതാകാമെന്നാണ് നിഗമനം.സവായ് മധോപൂരിലെ ഖണ്ടാറിലുള്ള ബനാസ് നദിയില്‍ വീണാണ് ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ മരിച്ചത്. 8, 9, 11 വയസ്സ് പ്രായമുള്ള ഇവര്‍ നദിക്കരയിലേക്ക് ഉല്ലാസയാത്ര പോയതായിരുന്നു. ഛിത്തോഡ്ഗഡിലെ നിംബാഹേര പട്ടണത്തിനു സമീപം മൂന്നു കുട്ടികളുടെ മൃതദേഹം നദിയില്‍ പൊന്തി. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ബാരി ജില്ലയില്‍നിന്നുള്ളവരാകാം അപകടത്തില്‍പ്പെട്ടതെന്നു പൊലീസ് സംശയിക്കുന്നു.

NO COMMENTS

LEAVE A REPLY