രാജസ്ഥാനില്‍ പശുക്കടത്താരോപിച്ച് വീണ്ടും ആള്‍ക്കൂട്ടക്കൊല.

169
മര്‍ദ്ദനം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. ചിത്രം: എഎന്‍ഐ

ആള്‍വാര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു.വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ ആള്‍വാറിലെ രാംഗഡിലായിരുന്നു സംഭവം. അക്ബര്‍ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ ചേര്‍ന്ന് രാത്രി പശുക്കളെ നടത്തികൊണ്ടുവരുന്നതുകണ്ട നാട്ടുകാര്‍ ഇവര്‍ പശുക്കളെ കടത്തുകയാണെന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. അക്ബര്‍ഖാന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 50 വയസുള്ള പെഹ്‌ലു ഖാന്‍ എന്നയാളെ ആള്‍വാറില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഇതിന്റെ വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച. ആൾക്കൂട്ടക്കൊല സംബന്ധിച്ചു മാത്രമായി പാർലമെന്റ് നിയമമുണ്ടാക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS