പൗരത്വനിയമഭേദഗതിയെ ചോദ്യംചെയ്ത് രാജസ്ഥാന്‍ സര്‍ക്കാര്‍

116

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയെ ചോദ്യംചെയ്ത് രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. നിയമഭേദഗതിക്കെതിരേ കേരളം ജനുവരിയില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടകമായ മതേതരത്വ തത്ത്വങ്ങളുടെയും സമത്വം, ജീവിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളുടെയും ലംഘനമാണ് നിയമമെന്നു പറഞ്ഞാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സുപ്രീംകോടതിയിലെത്തിയത്.പൗരത്വനിയമഭേദഗതി ഭരണഘടനയുടെ 14, 21 വകുപ്പുകളുടെ ലംഘനമാണെന്നും നിയമത്തില്‍ വരുത്തിയ ഭേദഗതി 13-ാം വകുപ്പ് പ്രകാരം റദ്ദാക്കണമെന്നും വാദത്തില്‍ പറയുന്നു.

NO COMMENTS