രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാല ജീവനക്കാരന്‍ മരിച്ചു.

56

തിരുവനന്തപുരം: മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ചു. പാമ്പിന് തീറ്റകൊടുക്കാന്‍ കയറിയ ഹര്‍ഷാദ് ആണ് മരിച്ചത്. കടിയേറ്റ വിവരം സഹപ്രവര്‍ത്തകരോട് പറഞ്ഞതിനു പിന്നാലെ അര്‍ഷാദ് കുഴഞ്ഞു വീണു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പതിവ് പോലെ പാമ്ബുകള്‍ക്ക് തീ‌റ്റകൊടുക്കുന്നതിനും കൂട് വൃത്തിയാക്കുന്നതിനുമായി ഉച്ചയോടെ കൂട്ടില്‍ കയറി. ഇതിനിടെയാണ് രാജവെമ്ബാല ഹര്‍ഷാദിനെ കടിച്ചത്. കടിയേറ്റ് അവശനിലയിലായ ഹര്‍ഷാദ് പാര്‍ക്കിനുള്ളില്‍ തന്നെ കുഴഞ്ഞു വീണു. ശേഷം ഇരുമ്ബ് വാതിലില്‍ അടിച്ച്‌ ശബ്ദമുണ്ടാക്കി. ഈ ശബ്ദം കേട്ടാണ് മറ്റ് ജീവനക്കാര്‍ എത്തുന്നത്. വാതില്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ഹര്‍ഷാദ് നിലത്ത് കിടക്കുന്നതാണ് കണ്ടത്. സംസാരിക്കാനോ, ശ്വാസമെടുക്കാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു അപ്പോള്‍ ഹര്‍ഷാദ്. ജീവനക്കാര്‍ ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം മൃഗശാലയില്‍ മൂന്ന് രാജവെമ്ബാലയാണുള്ളത്. സാധാരണ വന്യ ജീവികള്‍ക്ക് തീറ്റ കൊടുക്കാന്‍ പോകുമ്ബോള്‍ രണ്ട് പേര്‍ ഉണ്ടാകാറാണ് പതിവ്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ 50 ശതമാനത്തില്‍ താഴെ ജീവനക്കാര്‍ മാത്രമേ മൃഗശാലയില്‍ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഒറ്റയ്ക്കാണ് ഹര്‍ഷാദ് പാമ്ബിനെ പരിചരിക്കാനായി പോയത്.

മ്യൂസിയം പ്രോട്ടോക്കോള്‍ പ്രകാരം ഒറ്റയ്ക്ക് മൃഗങ്ങളെ പരിചരിക്കാന്‍ ജീവനക്കാര്‍ കൂട്ടില്‍ കയറാന്‍ പാടില്ല. കുറഞ്ഞത് രണ്ട് പേര്‍ ഉണ്ടാകണം. ഒരാള്‍ തീറ്റ കൊടുക്കുമ്ബോള്‍ രണ്ടാമത്തെ ആള്‍ പരിസരം സുരക്ഷിതമാണൊ എന്ന് പരിശോധിക്കുകയാണ് വേണ്ടത്.

നാല് ജീവനക്കാരാണ് പാമ്ബുകളെ പരിചരിക്കുന്ന ടീമിലുള്ളത്. ഇതില്‍ ഹര്‍ഷാദ് മാത്രമാണ് സ്ഥിരം ജീവനക്കാരന്‍. ഇരുപത് വര്‍ഷത്തോളമായി മ്യൂസിയത്ത് ജോലി ചെയ്യുന്നു. രണ്ട് വര്‍ഷം മുന്‍പാണ് സ്ഥിരം ജോലി ലഭിക്കുന്നത്. കാലങ്ങളായി താല്‍ക്കാലിക ജീവനക്കാരനായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. ഇതിനിടെ ജോലി സ്ഥിരമാക്കാന്‍ ഹര്‍ഷാദിന് സമരം ചെയ്യേണ്ടിയും വന്നിരുന്നു.

കാട്ടാക്കട സ്വദേശിയാണ് അര്‍ഷാദ്. മൂന്ന് രാജവെമ്ബാലകളാണ് തിരുവനന്തപുരം മൃഗശാലയിലു ള്ളത്. മൃഗശാലയിലെ ആനിമല്‍ കീപ്പറായി ജോലി ചെയ്തിരുന്നയാളാണ് അര്‍ഷാദ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

NO COMMENTS