കൊച്ചി : റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍ വിളിയുടെ രേഖകള്‍ ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കൊലപാതകം നടന്ന ദിവസം ഉച്ച തിരിഞ്ഞ് പ്രതികളും ഉദയഭാനുവും ആലപ്പുഴയിലെ ഒരു മൊബൈല്‍ ടവറിന് കീഴിലുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വാദത്തില്‍ ഉദയഭാനുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു.