തിരുവനന്തപുരം : മുന്‍ റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതി അലിഭായ് കുറ്റം സമ്മതിച്ചു. അലിഭായി എന്ന സാലിഹ് ബിന്‍ ജലാലിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തിന്റെ മുന്‍ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും, സത്താറിന്റെ കുടുംബം നശിപ്പിച്ചതിനുള്ള പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്നും, കൊലയ്ക്ക് ശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചെന്നും അലിഭായി മൊഴി നല്‍കി. നാട്ടിലെത്താന്‍ ടിക്കറ്റിനായി പണം നല്‍കിയത് സത്താര്‍ ആണെന്നും, ജോലി നല്‍കിയതിന്റെ കൂറാണ് താന്‍ പ്രകടിപ്പിച്ചതെന്ന് അലിഭായ് മൊഴി നല്‍കിയിട്ടുണ്ട്. സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് ആസൂത്രണം നടത്തിയതെന്നും അലിഭായ് പറഞ്ഞു. അലിഭായിയുമായി പൊലീസ് ഇന്നു തന്നെ തെളിവെടുപ്പ് നടത്തിയേക്കും.