രാജേഷ്‌ വധക്കേസ് ; അപ്പുണ്ണി ഉപയോഗിച്ച ആയുധം കണ്ടെത്തി

319

കൊ​ല്ലം : മു​ന്‍ റേ​ഡി​യോ ജോ​ക്കി മ​ട​വൂ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ അ​പ്പു​ണി ഉ​പ​യോ​ഗി​ച്ച ആ‍​യു​ധം ക​ണ്ടെ​ത്തി. കൂ​ട്ടു​പ്ര​തി​യാ​യ സ​നു​വി​ന്റെ പു​ര​യി​ട​ത്തി​ല്‍ നി​ന്നാ​ണ് വാ​ള്‍ ക​ണ്ടെ​ത്തി​യ​ത്. അ​പ്പു​ണ്ണി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണ്. അ​പ്പു​ണ്ണി ചൊ​വ്വാ​ഴ്ച​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​യം​കു​ള​ത്തെ ബ​ന്ധു​വി​ന്റെ വീ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന അ​പ്പു​ണ്ണി​യെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ജേ​ഷ് വ​ധ​ത്തി​ന്റെ ആ​സൂ​ത്ര​ണം മു​ത​ലു​ള​ള എ​ല്ലാ​കാ​ര്യ​ങ്ങ​ളി​ലും അ​പ്പു​ണ്ണിയ്ക്ക് പങ്കുണ്ടെന്ന് പൊ​ലീ​സ് കണ്ടെത്തിയിട്ടുണ്ട്. മാ​ര്‍​ച്ച്‌ 27 ന് ​പു​ല​ര്‍​ച്ചെ ര​ണ്ട് മ​ണി​ക്ക് മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, അ​പ്പു​ണ്ണി, ത​ന്‍​സീ​ര്‍ എ​ന്നി​വ​രാ​ണു മ​ട​വൂ​രി​ലെ​ത്തി രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ലെ ഒ​ന്നാം​പ്ര​തി കൊ​ല​പാ​ത​ക​ത്തി​ന് ക്വ​ട്ടേ​ഷ​ന്‍ ന​ല്കി​യ ഖ​ത്ത​ര്‍ വ്യ​വ​സാ​യി സ​ത്താ​റാ​ണ്. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണ്

NO COMMENTS