രാ​ജീ​വ് ഗാ​ന്ധി ഒ​ന്നാം നമ്പർ അ​ഴി​മ​തി​ക്കാ​ര​നാ​യാ​ണ് മരിച്ചത് – രാ​ഹു​ലിനെതിരെ വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​വു​മാ​യി മോ​ദി.

165

ല​ക്നോ: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ഹു​ലി​ന്‍റെ പി​താ​വ് രാ​ജീ​വ് ഗാ​ന്ധി ഒ​ന്നാം ന​ന്പ​ര്‍ അ​ഴി​മ​തി​ക്കാ​ര​നാ​യാ​ണ് മ​രി​ച്ച​തെ​ന്നു മോ​ദി പ​റ​ഞ്ഞു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം.

നി​ങ്ങ​ളു​ടെ പി​താ​വി​നെ മി​സ്റ്റ​ര്‍ ക്ലീ​ന്‍ എ​ന്നാ​യി​രി​ക്കും നി​ങ്ങ​ളു​ടെ സേ​വ​ക​ര്‍ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഒ​ന്നാം ന​ന്പ​ര്‍ അ​ഴി​മ​തി​ക്കാ​ര​നാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം അ​വ​സാ​നി​ച്ച​ത്- രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ ബോ​ഫോ​ഴ്സ് കേ​സ് സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് മോ​ദി പ​റ​ഞ്ഞു. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ഭ​ര്‍​ത്താ​വും രാ​ഹു​ലി​ന്‍റെ പി​താ​വു​മാ​യ രാ​ജീ​വ് ഗാ​ന്ധി 1991-ല്‍ ​വ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ത​ന്‍റെ പ്ര​തി​ച്ഛാ​യ​യെ താ​റ​ടി​ച്ചു കാ​ണി​ക്കു​ക​യും ചെ​റു​താ​യി കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്ത് സ്ഥി​ര​ത​യി​ല്ലാ​ത്ത​തും ദു​ര്‍​ബ​ല​വു​മാ​യ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.

NO COMMENTS