സപ്തഭാഷാസംഗമ ഭൂമിയായ കാസര്‍ഗോടിന്റെ മണ്ണിലേക്കെത്താൻ രാജ് മേഹന്‍ ഉണ്ണിത്താന് തുണയായത് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉറച്ച നിലപാട്.

217

കാസര്‍ഗോട്ട് : സപ്തഭാഷാസംഗമ ഭൂമിയായ കാസര്‍ഗോടിന്റെ മണ്ണിലേക്ക് രാജ് മേഹന്‍ ഉണ്ണിത്താന് തുണയായത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉറച്ച നിലപാടാണ് . ഡി.സി.സി നേതൃത്വം നിര്‍ദ്ദേശിച്ച സുബ്ബറായിക്ക് പകരമാണ് അണികളെ ഊര്‍ജസ്വലനാക്കാനുള്ള വീര്യമുള്ള രാജ്‌മോഹനെ ഹൈക്കമാന്റ് രംഗത്തിറക്കിയിരിക്കുന്നത്. തികഞ്ഞ വിശ്വാസിയെന്നതും ബി.ജെ.പി ശക്തമായ മണ്ഡലത്തില്‍ ഹിന്ദുവോട്ടുകള്‍ രാജ്‌മോഹന് അനുകൂലമാകുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്.

പെരിയ ഇരട്ടകൊലപാതകത്തിനെതിരെ ഉയരുന്ന പ്രതിഷേധം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ആക്രമിച്ചും പ്രതിരോധിച്ചും കോണ്‍ഗ്രസിനെ വാക്കുകള്‍കൊണ്ട് കോട്ടകെട്ടി സംരക്ഷിക്കുന്ന പാര്‍ട്ടി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍ഗോട്ട് കൊടുങ്കാറ്റാകുമോ?എസ്.എഫ്.ഐയുടെ ഉരുക്കുകോട്ടയായ കൊല്ലം എസ്.എന്‍ കോളേജില്‍ ഇപ്പോള്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായ എം.എ ബേബിയെ പരാജയപ്പെടുത്തി കെ.എസ്.യു ചെയര്‍മാനായിട്ടാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അട്ടിമറി തുടക്കം. ഇതു തിരിച്ചറിഞ്ഞ് കെ. കരുണാകരനാണ് ഈ വിദ്യാര്‍ത്ഥി നേതാവിനെ രാഷ്ട്രീയത്തില്‍ കൈപിടിച്ച്‌ ഉയര്‍ത്തിയത്.

ഇപ്പോള്‍ രാഷ്ട്രീയ കേരളം തേടുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.മുന്‍പ് സിപിഎം കോട്ടയായ തലശേരിയില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭൂരിപക്ഷം പതിനായിരത്തില്‍ പിടിച്ചുനിര്‍ത്തിയ ചരിത്രവും ഈ നേതാവിന് അവകാശപ്പെട്ടതാണ്. അണികളുടെ എതിര്‍പ്പില്‍ സിറ്റിങ് എം.പി,പി. കരുണാകരനെ ഒഴിവാക്കി സി.പി.എം ജില്ലാ സെക്രട്ടറി സതീഷ്ചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയ ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിക്കുന്ന നീക്കമാണ് രാജ്‌മോഹന്റെ സ്ഥാനാര്‍ത്ഥിത്വം.

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഉയര്‍ത്തിയ സഹതാപതരംഗം കാസര്‍കോട്ട് കോണ്‍ഗ്രസിനിപ്പോള്‍ അനുകൂല ഘടകമാണ്. അക്രമരാഷ്ട്രീയമായിരിക്കും പ്രധാന പ്രചരണ വിഷയമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന മണ്ഡലമായി നിലവില്‍ കാസര്‍ഗോഡ് മാറി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കാസര്‍ഗോട്ടെ ഡി.സി.സിയില്‍ ഉണ്ടായ അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടായാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

NO COMMENTS