സര്‍ഗവസന്തത്തിന്റെ ആഴങ്ങളിലേക്കിറങ്ങി മാധ്യമസെമിനാര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു

117

കാസറകോട്: കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഇന്നലകളിലൂടെ സഞ്ചരിച്ച് സര്‍ഗ വസന്തത്തിന്റെ വര്‍ത്തമാനവും ഭാവിയും ചര്‍ച്ച ചെയ്ത് മാധ്യമസെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ കലോത്സവം മീഡിയ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന സെമിനാര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി എം മനോജ് വിഷയാവതരണം നടത്തി.

ആരംഭ വര്‍ഷങ്ങളില്‍ നിന്നും വളരെയേറെ സര്‍ഗാത്മകമായ മാറ്റങ്ങള്‍ക്ക് വിധേയമായാണ് അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിലേക്കെത്തിയിരിക്കുന്നതെന്നും സര്‍ഗവസന്തത്തിന്റെ തുടര്‍ന്നു കൊണ്ടിരിക്കുന്ന ക്രിയാത്മക പ്രക്രിയകളില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോധപൂര്‍വ്വം ഉയര്‍ത്തി ക്കൊണ്ട് വരുന്ന പ്രതിഭകള്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ വേദികളിലെത്താതെ പോകുന്ന അനേകം കുരുന്ന് പ്രതിഭ കള്‍ സ്‌കൂളുകളില്‍ ഇനിയുമുണ്ടെന്നാണ് അനുഭവം തെളിയിക്കുന്നത്.

വയനാട്ടിലെ സ്‌കൂളിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി മരണപ്പെട്ട പ്പോള്‍ അത് കേരളീയ സമൂഹത്തിന്റെ നോവായി മാറിയത് സഹപാഠികള്‍ വൈകാരികത ഒട്ടും ചോരാതെ ധൈര്യ സമേതം വിളിച്ചു പറയുകയും മാധ്യമങ്ങള്‍ അത് ഒപ്പിയെടുത്ത് ജനങ്ങളിലേക്കെത്തി ച്ചതിനാലുമാണ്. കുരുന്നുകളിലെ അന്തര്‍ലീനമായ സര്‍ഗാത്മകത പരിപോഷിപ്പിച്ച് അവരെ കലാകാരന്മാരും കലാകാരികളുമാക്കുന്നതിന് വലിയ പിന്തു ണയാണ് യുവസജനോത്സവം നല്‍കുന്നത്.

മത്സരം വഴിമാറിപ്പോയി പരിശീലകര്‍ തമ്മിലും, രക്ഷിതാക്കള്‍ തമ്മിലും മാധ്യമങ്ങള്‍ തമ്മിലുമായുള്ള അനഭിലഷ ണീയമായ പ്രവര്‍ത്തനങ്ങളിലേക്ക് യുവജനോത്സവം എത്തുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ തടയിടുന്നതിനുള്ള ഇടപെടലുകള്‍ കാര്യക്ഷമമായി നടത്തുന്നുണ്ട്. സുതാര്യമായ സോഷ്യല്‍ ഓഡിറ്റ് നടക്കുന്ന ഇട മായി കലോത്സവം മാറിയിട്ടുണ്ട്. ജനങ്ങളും മാധ്യമങ്ങളും കൃത്യമായ വേളകളില്‍ മുന്നോട്ടു വരുന്നതിനാല്‍ തെറ്റാ യ പ്രവണതകള്‍ക്കെതിരേ പരിഹാരക്രിയ സ്വീകരിക്കാന്‍ സാധിക്കുന്നുണ്ടെന്നും അത് ഇനിയും തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. മീഡിയാ കമ്മിറ്റി ലെയ്‌സണ്‍ ഓഫീസര്‍ എ സലീം മോഡറേറ്ററായി.കാഞ്ഞങ്ങാട് നഗസഭാധ്യക്ഷന്‍ വി വി രമേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധു സൂദനന്‍, മീഡിയ കമ്മിറ്റി കണ്‍വീനര്‍ എന്‍ സദാശിവന്‍, എച്ച്എസ്എസ്ടിഎ സംസ്ഥാന പ്രസിഡന്റ് എം രാധാ കൃഷ്ണന്‍, മീഡിയ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഇ വി ജയകൃഷ്ണന്‍, പ്രസ് ക്ലബ് സെക്രട്ടറി കെ വി പദ്‌മേഷ്, പ്രസ്‌ഫോറം പ്രസിഡന്റ് ടി കെ നാരായണന്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍ പങ്കെടുത്തു.

NO COMMENTS