ന്യൂഡല്‍ഹി : ബിജെപിയോട് ശത്രുതയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍ഗോഡ് എംപിയെന്ന നിലയില്‍ തനിക്ക് ബിജെപിയോട് ശത്രുതയില്ലെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞിരിക്കുന്നത്. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍.
എംപിയെന്ന നിലയില്‍ കേരളത്തിലെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന് ചാലക്കുടി എംപി ബെന്നി ബഹനാനും പ്രതികരിച്ചു. ഫിഷറീസിന് പ്രത്യേക മന്ത്രാലയം വേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്ന് തൃശൂര്‍ എംപി ടി എന്‍ പ്രതാപനും പറഞ്ഞു. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ഡല്‍ഹിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇവര്‍.
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ നിര്‍ണായകമാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം. അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടും.