തീവ്രവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

193

ദില്ലി: തീവ്രവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. തീവ്രവാദം ഒരു രാജ്യത്തിന്റെ നയമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പാക്കിസ്ഥാനെ വിമര്‍ശിച്ച് രാജ്‌നാഥ് സിംഗ് പറഞ്ഞു.
ദില്ലിയില്‍ ക്രിസ്ത്യന്‍ സംഘടനകളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. മത വിശ്വാസങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങളെ ശക്തമായി ചെറുക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. കശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം ഇന്നും തുടരുകയാണ്. ജമ്മുകശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും യോഗം ശ്രീനഗറില്‍ പുരോഗമിക്കുകയാണ്.

NO COMMENTS

LEAVE A REPLY