ചണ്ഡീഗഢ്: പാകിസ്താന്‍ ഭീകരവാദം ഉത്പാദിപ്പിക്കുന്ന ഫാക്ടറി അടച്ചു പൂട്ടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഭീകരവാദികള്‍ക്കെതിരെ പോരാടുന്നതിന് ഇന്ത്യ സഹായിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ചണ്ഡീഗഢിലെ ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.പാകിസ്താന് ഭീകരവാദത്തെ ദത്തെടുത്ത് വളര്‍ത്തുന്ന നയമാണുള്ളത്. ഭീകരവാദികള്‍ക്ക് വളരാന്‍ അവര്‍ സുരക്ഷിത സ്ഥാനം ഒരുക്കി നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനെ ദക്ഷിണേഷ്യയില്‍ മാത്രമല്ല ലോകത്ത് തന്നെ ഒറ്റപ്പെടുത്തണം. പാകിസ്താനിലെ ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യ സഹായിക്കാന്‍ തയ്യാറാണ്. എന്നാല്‍ ആദ്യം അവര്‍ ഭീകരവാദ ഫാക്ടറികള്‍ അടച്ചു പുട്ടണം. ഇത് ദക്ഷിണേഷ്യയില്‍ സമാധാനവും വികസനവും ഉറപ്പാക്കുന്നതിന് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താനെതിരെ ആഞ്ഞടിച്ചിരുന്നു. ഭീകരതയുടെ മാതൃത്വമെന്നാണ് മോദി പാകിസ്താനെ വിശേഷിപ്പിച്ചിരുന്നത്.