രാജ്നാഥ് സിംഗ് ബഹറിനില്‍

166

മനാമ: ബഹറിന് നന്ദിയറിച്ച്‌ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. പാക്കിസ്താന്‍ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ കൂടെ നിന്ന രാജ്യമാണ് ബഹറൈന്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ രാജ്നാഥ് സിംഗ് അടുത്ത ദിവസം ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഭീകരത, തീവ്രവാദം, കുറ്റവാളികളെ പിടികൂടല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കുമെന്നാണ് സൂചന.
പാക്കിസ്താന്‍ ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ കൂടെ നിന്ന് പിന്തുണ അറിയിച്ച രാജ്യമാണ് ബഹറിന്‍. ആസ്നേഹം തിരിച്ചു നല്‍കാന്‍ രാജ്യത്തെ ഇന്ത്യന്‍ സമൂഹം തയ്യാറാവണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ബഹറിന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ഷണമനുസരിച്ചു മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയായിരുന്നു. 2015-16 വര്‍ഷത്തില്‍ മാത്രം ആഗോള വളര്‍ച്ചാ നിരക്കില്‍ ഭാരതത്തിനുണ്ടായ മുന്നേറ്റം ഭരണ നേട്ടം തന്നെയാണ്. ഇപ്പോഴുള്ള വളര്‍ച്ചാ നിരക്ക് ഒറ്റ സംഖ്യയില്‍ നിന്ന് ഇരട്ട സംഖ്യ ആയി മാറാന്‍ അധിക കാലം വേണ്ടി വരില്ലെന്നും പ്രവാസികളുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ,മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന രാജ്നാഥ് സിങ്ങിന്‍െറ ബഹ്റൈന്‍ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്.അടുത്ത ദിവസം ബഹ്റൈന്‍ നേതൃത്വവുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരത, തീവ്രവാദം, കുറ്റവാളികളെ പിടികൂടല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ന്നുവന്നേക്കും.

NO COMMENTS

LEAVE A REPLY