ദില്ലി:പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാന് നേരെ ഇന്ത്യന്‍ സൈന്യം ആദ്യം വെടിവയ്ക്കില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയില്‍ നിന്ന് ഒരിക്കലും വേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ജമ്മുകശ്മീരിലെ കത്‌വയില്‍ നടന്ന ഷഹീദ് ദിവസ് യോഗത്തിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.