ന്യൂഡല്‍ഹി : കശ്മീരും കശ്മീരികളും ഇന്ത്യയുടെ സ്വന്തമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കശ്മീരിലെ ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. മോദി സര്‍ക്കാര്‍ അഴിമതിയും ഭീകരവാദവും ഇല്ലാതാക്കാനുളള നടപടികള്‍ സ്വീകരിക്കും. ഭീകരവാദം സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിന് ഇന്ത്യ ലോകത്തെ പ്രമുഖ രാജ്യങ്ങളുമായെല്ലാം കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.