ജമ്മു: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അനധികൃത വിദേശ കുടിയേറ്റക്കാരെ ശക്തമായി നേടിരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി റോഹിംഗ്യകള്‍ ഭീകരസംഘടനകളില്‍ ചേര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയ കേന്ദ്രസര്‍ക്കാര്‍ ഇവരെ സ്വദേശത്തേക്കു തിരിച്ചയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. 40,000ല്‍ അധികം റോഹിംഗ്യകള്‍ ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും പ്രസ്താവന നടത്തി. മ്യാന്മറില് വംശീയാക്രമണങ്ങളെ തുടര്‍ന്നാണ് റോഹിംഗ്യകള്‍ ഇന്ത്യയില്‍ അഭയം തേടിയത്.