അതിര്‍ത്തി ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ രാജ്യത്തിന്റെ വിലയേറിയ സമ്പാദ്യങ്ങളാണെന്ന് രാജ്‌നാഥ് സിങ്

214

ഉത്തരാഖണ്ഡ് : ചൈന അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ രാജ്യത്തിന്റെ വിലയേറിയ സമ്പാദ്യങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ സുരക്ഷ അപകടത്തിലാകുമെന്നതിനാല്‍, ഇവിടുത്തെ ജനങ്ങള്‍ ചൈനയിലേക്കു കുടിയേറുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും അതിര്‍ത്തിയില്‍ സേവനം ചെയ്യുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനോട് (ഐടിബിപി) രാജ്‌നാഥ് ആവശ്യപ്പെട്ടു. ജോഷിമതിലെ ഫസ്റ്റ് ബറ്റാലിയന്‍ ക്യാംപില്‍ ഐടിബിപി സേനാംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങളില്‍ സര്‍ക്കാരിനു സമ്പൂര്‍ണ വിശ്വാസമുണ്ടെന്ന് രാജ്‌നാഥ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ അതിര്‍ത്തിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ ആളുകള്‍ ചൈനയിലേക്ക് കുടിയേറിയാല്‍ അത് രാജ്യസുരക്ഷ അപകടത്തിലാക്കുമെന്നും രാജ്‌നാഥ് വ്യക്തമാക്കി. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയതായിരുന്നു അദ്ദേഹം.

NO COMMENTS