മോസ്കോ : ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മോസ്കോയില്‍ സന്ദര്‍ശനം നടത്തുന്ന രാജ്നാഥ് സിങ് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. ഭീകരവാദത്തെ പൂര്‍ണമായും തുടച്ചുനീക്കുന്നതിന് ഇന്ത്യ സ്വീകരിക്കുന്നപരിശ്രമങ്ങള്‍ വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരഘട്ടങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പു വരുത്തുന്ന കരാറില്‍ രാജ്നാഥ് സിങും റഷ്യന്‍ പ്രതിരോധ മന്ത്രി വ്ളാഡിമിര്‍ പുച്കോവും ഒപ്പുവെച്ചു. പ്രതിരോധം, സാമ്ബത്തികം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.