തിരഞ്ഞെടുപ്പ് വിജയം മോദിയുടെ നയങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് രാജ്നാഥ് സിംഗ്

239

ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി നേടിയ വിജയം മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ സിംഗ്. ഇരു സംസ്ഥാനങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വികസനമാണ് ഇന്നത്തെ രാഷ്ട്രീയത്തിന്റെ വിജയമന്ത്രം. അതുകൊണ്ടാണ് ജനങ്ങള്‍ മോദിക്ക് ഒപ്പം ഉറച്ച്‌ നില്‍ക്കുന്നതെന്ന് കേന്ദ്ര മനഷ്യവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു.

NO COMMENTS