ന്യൂഡല്‍ഹി : സൈനികര്‍ ശത്രുക്കളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു എന്നറിഞ്ഞാല്‍ അന്ന് തനിക്ക് ഉറങ്ങാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കായി ലക്നൗവില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അതിര്‍ത്തിയില്‍ പാക്ക് സൈനികര്‍ ബി.എസ്.എഫ് ജവാനെ വധിച്ച് മൃതദേഹം വികൃതമാക്കിയ സംഭവത്തിന് ശേഷമാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന എത്തിയിരിക്കുന്നത്.