ലക്‌നൗ : ഇന്ത്യയില്‍ നിന്നും മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ലക്‌നൗയില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ ദിനം ഒരിക്കലും അകലെയല്ല. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഇടത് തീവ്രവാദം ഉണ്ടാകില്ല. ഇത് സംസ്ഥാന പോലീസിനൊപ്പം നിങ്ങള്‍ ശക്തമായി നിന്നത് കൊണ്ടാണ്. അല്ലെങ്കില്‍ ഇത് സാധ്യമല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നക്‌സല്‍ ബാധിത ജില്ലകളുടെ എണ്ണം
126 ല്‍ നിന്നും 10 – 12 ആയി കുറയ്ക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വിവിധ സ്ഥലങ്ങളിലായി ഈ വർഷം 131 മാവോയിസ്റ്റുകളെ വധിച്ചു. 278 പേരെ അറസ്റ്റ് ചെയ്‌തെന്നും 58 പേര്‍ കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.