ചണ്ഡിഗഡ്• ആള്‍ദൈവം ഗുമീത് റാം റഹിം സിംഗ് ബലാത്സംഗക്കേസില്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിന് പിന്നാലെയുണ്ടായ കലാപത്തില്‍ കോടതിയുടെ ഇടപെടല്‍. കലാപത്തെതുടര്‍ന്ന് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ആള്‍ദൈവത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്വത്തുവകകള്‍ കണ്ടുകെട്ടി ആക്രമണത്തിലുണ്ടായ നഷ്ടം നികത്താനാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ആള്‍ദൈവത്തിനെരായ വിധി വന്നതിന് പിന്നാലെ തെരുവിലിറങ്ങിയ അനുയായികള്‍ പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന പഞ്ചാബിലും ഹരിയാനയിലും കരസേന നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.