ചണ്ഡിഗഢ്: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിംസിങിന്റെ കുരുക്ഷേത്രയിലെ ഒമ്പത് ആശ്രമങ്ങള്‍ ഹരിയാന പോലീസ് അടച്ചുപ്പൂട്ടി. ഇവിടെ നിന്ന്2500ലധികം ലാത്തികള്‍, രണ്ടു എകെ 47 തോക്കുകള്‍, മൂര്‍ച്ചയേറിയ ആയുധങ്ങള്‍, മണ്ണെണ്ണതുടങ്ങിയവ പോലീസ് പിടിച്ചെടുത്തു. ബലാത്സംഗക്കേസില്‍ കുറ്റക്കാരാനെന്നു കോടതി കണ്ടെത്തിയതിനെ തുര്‍ന്ന് റാം റഹീമിന്റെ അനുയായികള്‍ ഹരിയാനയിലും സമീപ പ്രദേശങ്ങളിലും വ്യാപക കലാപമാണ് അഴിച്ചുവിട്ടിരുന്നത്. മുപ്പതിലധികം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപം നിയന്ത്രിക്കാന്‍ സാധിക്കാത്തതിനെതിരെ ഇന്ന് ഹരിയാന സര്‍ക്കാരിനെതിരെ പഞ്ചാബാ-ഹരിയാനഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.