റോഹ്തക്: ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 10 വര്‍ഷം തടവ് ശിക്ഷ. ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ശിക്ഷ സിബിഐ കോടതി ഉടന്‍ പ്രഖ്യാപിച്ചു.ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ഹെലികോപ്റ്ററില്‍ എത്തി.ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിങിന്റെ ശിക്ഷാ വിധി കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ ഉച്ചക്ക് 2.30 ന് പ്രസ്താവിച്ചത്. രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.ശിക്ഷ കുറഞ്ഞുപ്പോയെന്ന് ഇരയായ യുവതി വെളിപ്പെടുത്തി.കേസില്‍ ആസ്പതമായ സംഭവം 2002 ല്‍. മാപ്പര്‍ഹിക്കാത്ത തെറ്റാണ് ഗുര്‍മീത് ചെയ്തതെന്നും ഇയാള്‍ക്ക് ജീവപര്യന്തം നല്‍കണമെന്നും സിബിഎ കോടതിയില്‍ വാദിച്ചു. ഇരകളായി 45 പേരുണ്ടെന്നും ഭയത്താല്‍ അവരാരും മുന്നോട്ടുവരാന്‍ തയാറായിട്ടില്ലെന്നും മൂന്നു വര്‍ഷത്തോളമാണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടതെന്നും പ്രോസിക്യൂഷന് വാദിച്ചു. ഗുര്‍മീത് കരഞ്ഞ് കൈകൂപ്പി മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. ഗുര്‍മീതും ജഡ്ജിയുമടക്കം ഒന്‍പതുപേരാണ് വിധി പ്രസ്താവത്തിന്റെ സമയത്ത് കോടതിയില്‍ ഉണ്ടായിരുന്നത്.