ചണ്ഡിഗഡ് : ദേരാ സച്ച സൗധ ആള്‍ദൈവം ഗുര്‍മീദ് രാം റാഹിം സിംഗിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ ഹരിയാനയിലെ പഞ്ച്കുളയിലെ സി ബി ഐ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ പരക്കെ അക്രമങ്ങളമായി അനുയായികള്‍ തെരുവിലിറങ്ങി. ഹരിയാന പഞ്ചാബ്, ഡല്‍ഹി, ഉത്തരപ്രദേശ് മേഖലകളില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിത്. കലാപത്തെത്തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പടെ 29 പേര്‍ മരിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 250ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗാസിയാബാദ്, ഹാപൂര്‍,ഗൗദംബുദ്ധ് നഗര്‍, നോയിഡ, എന്നിവിടങ്ങളില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ അഞ്ചലധികം ആളുകള്‍ കൂട്ടം ചേരുതതെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പഞ്ചാബിലെ ഒരു റെയില്‍വേ സ്റ്റേഷനും പെട്രോള്‍ പമ്ബും ഫയര്‍ എന്‍ജിനും തീവെച്ച് നശിപ്പിച്ചു. അക്രമികള്‍ക്ക് നേരെ പോലീസ് ടിയര്‍ ഗ്യാസും ഷെല്ലുകളും പ്രയോഗിച്ചു.
വ്യാപകമായി ലാത്തിച്ചാര്‍ജും നടന്നു. പോലീസ് ആകാശത്തേക്ക് വെടിവെച്ചെന്നും റിപ്പോര്‍ട്ടുണ്ട്. റാം റഹീമിന്റെ അുയായികളായ ഒരു ലക്ഷത്തോളം ആളുകളാണ് പഞ്ചകുലയില്‍ തമ്ബടിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയിലും അതീവ ജാഗ്രത പാലിക്കുകയാണ്. ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ 15 വര്‍ഷം മുന്‍പ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കി അഴിഞ്ഞാടുന്ന ദേരാ സച്ച സൗദ പ്രവര്‍ത്തകര്‍ ഒട്ടേറെ പൊതുമുതലും നശിപ്പിച്ചു. അക്രമികള്‍ റയില്‍വേ സ്റ്റേനുകള്‍ക്കും ട്രെയിനുകള്‍ക്കും തീയിട്ടു. പൊലീസിന്റെയും അഗ്നിശമന സേനയുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വാഹനങ്ങളും പെട്രോള്‍ പമ്ബുകളും കലാപകാരികള്‍ അഗ്നിക്കിരയാക്കി.
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങല്‍ നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിരുന്നു. ആവശ്യമെങ്കില്‍ ആയുധം ഉപയോഗിക്കാന്‍ ചണ്ഡിഗഡ് ഹൈക്കോടതിയുടെ നിര്‍ദേശവുമുണ്ട്. സംഘര്‍ഷം കണക്കിലെടുത്ത് 211 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. ബസ് ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.