ഇന്ന് മുതല്‍ റമദാന്‍ വ്രതം. ഹിജ്റ വര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമായ റമദാനിലാണ് പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. ഖുര്‍ആന്‍ അവതരണത്തിന്റെ കൂടി നന്ദിസൂചകമായാണ് വിശ്വാസികള്‍ വ്രതം അനുഷ്ഠിക്കുന്നത്. മനസും ശരീരവും അല്ലാഹുവിനു സമര്‍പ്പിച്ചു പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ഇനിയുള്ള ഒരു മാസം വിശ്വാസികള്‍ ആരാധനാ കര്‍മങ്ങള്‍ പാലിക്കും.
രാത്രിയിലെ പ്രത്യേക നിസ്കാരമായ തറാവീഹും ഇഫ്താറും അത്താഴവുമെല്ലാം ഈ മാസത്തിന്റെ പ്രത്യേകതകളാണ്. വിശുദ്ധ ഖുറാന്‍ പാരായണവും, ഇഫ്താര്‍ സംഗമങ്ങളും, പള്ളികള്‍ കേന്ദ്രീകരിച്ചു മതപ്രഭാഷണങ്ങളും, പ്രാര്‍ത്ഥനാ സദസ്സുകളും ഈ മാസം വര്‍ധിക്കും.രോഗി, കുട്ടികള്‍, ബുദ്ധിഭ്രമം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, അവശരായ വൃദ്ധര്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്ക് റമദാനിലെ വ്രതം നിര്‍ബന്ധബാധ്യതയായാണ് ഇസ്‌ലാം അനുശാസിക്കുന്നത്. റമദാന്‍റെ ആദ്യത്തെ പത്ത് ദിവസം അനുഗ്രഹത്തിന്‍റെയും, രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും, മൂന്നാമത്തെ പത്ത് നരക മോചനത്തിന്റെതുമാണ്. ഇനിയുള്ളത് ആത്മ വിശുദ്ധിയുടെ ദിനരാത്രങ്ങളാണ്.