സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച റമദാൻ സ്നേഹ സംഗമത്തിന്റെ – ഉദ്ഘാടനം സഞ്ജയ് കുമാർ ഐപിഎസ് നിർവഹിച്ചു.

968

തിരുവനന്തപുരം: പാച്ചല്ലൂർ – സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച റമദാൻ സ്നേഹസംഗമത്തിന്റെ ഉദ്ഘാടനം ഇക്കഴിഞ്ഞ ഞായർ വൈകുന്നേരം 4 നു പാച്ചല്ലൂർ നാലാംകല്ല് ജംഗ്ഷനിൽ സഞ്ജയ് കുമാർ ഐപിഎസ് നിർവഹിച്ചു. കൂടാതെ കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ ഡയറക്ടർ സിനു കടകംപള്ളി – ബ്ലഡ് ഡയറക്ടറിയുടെ ഉദ്ഖാടന കർമ്മം നിർവഹിക്കുകയും മാധ്യമ പ്രവർത്തകൻ അയൂബ്ഖാൻ ഏറ്റു വാങ്ങുകയും ചെയ്തു .

മൂന്നുവർഷമായി തിരുവനന്തപുരം വാഴമുട്ടം മുതൽ തിരുവല്ലം വരെയുള്ള പ്രദേശങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകി പാച്ചല്ലൂർ നാലാംകല്ല് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടം യുവാക്കളുടെ
കൂട്ടായ്മയാണ് പാച്ചല്ലൂർ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി. വിശപ്പിന്റെ വിളിയാളമെത്തുമ്പോള്‍ കയ്യില്‍ കിട്ടുന്നതെന്തും ഭക്ഷിക്കാനാണ് മനുഷ്യര്‍ ശ്രമിക്കാറുള്ളത്. എന്നാൽ വിശപ്പ് സഹിനാവാതെ ഭക്ഷണം മുന്നിലുണ്ടെങ്കിലും കാശില്ലാത്തതു കാരണം കഴിക്കാൻ പറ്റാത്തൊരവസ്ഥ അനുഭവിക്കുന്ന മനുഷ്യർ ഇന്ന് ധാരാളമാണ്. രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ, പഠനത്തിൽ കഴിവുണ്ടായിട്ടും പഠനോപകരണങ്ങൾ വാങ്ങാൻ കഴിവില്ലാത്തവർ, ചോർന്നൊലിക്കുന്ന കൂരയുമായി കഴിയുന്നവർ തുടങ്ങി നാട്ടിൽ കഷ്ടത അനുഭവിക്കുന്നവർ ഒരു കൈ സഹായം എന്ന നിലയിൽ ഒരു കൂട്ടം ചെറുപ്പക്കക്കാർക്ക് തോന്നിയ ആശയമാണ് സാന്ത്വനം പാച്ചല്ലൂർ ചാരിറ്റബിൾ സൊസൈറ്റി നടപ്പിലാക്കി വരുന്നത്. മാസം തോറും മെഡിക്കൽ ക്യാമ്പും – ബ്ലഡ് ഡൊണേഷൻ ക്യാമ്പും – സാന്ത്വനം – നാട്ടിൽ നടത്തി വരുന്നുണ്ട്.റമദാൻ സ്നേഹസംഗമം എന്ന നമ്മുടെ വാർഷികത്തിന് നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന സംഭാവനകളും ഞങ്ങളുടെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ മാസവരി അവർ നൽകുന്ന അത്യാവശ്യ സംഭാവനകളും ആണ് സാന്ത്വനത്തിന്റെ പ്രവർത്തന ഫണ്ട്.എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകാരങ്ങൾ , ഭക്ഷ്യധാന്യ കിറ്റ് വിതരണം, തുടങ്ങിയവ ഉൾപ്പെടുത്തിയാണ് സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ‘ റമദാൻ സ്നേഹസംഗമം ‘ നടത്തിയത്.റാഷിദ് പാച്ചല്ലൂരിന്റെ അദ്യക്ഷതയിൽ ആരംഭിച്ച ചടങ്ങിൽ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് മെമ്പർ പാച്ചല്ലൂർ ദിലീപ്ഖാൻ സ്വാഗതവും പറഞ്ഞു . മുസ്‌ലിയാർ കോളേജ് ഓഫ് എൻജിനിയറിങ് ഡയറക്ടറും പ്രൊഫസറുമായ ഉമർ ഷിഹാബ് മുഖ്യപ്രഭാഷണം നടത്തുകയും മുഖ്യ മാധ്യമ പ്രവർത്തകൻ അയൂബ്ഖാൻ ഐക്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.കൂടാതെ സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.കൗൺസിലർ നെടുമം മോഹനൻ – പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് -അഡ്വ .പാച്ചല്ലൂർ നുജ്ജ്‌മുദിൻ തുടങ്ങിയവർ ആശംസകളും നേർന്നു.ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു എത്തി ചേർന്നവർക്കും – ഇങ്ങനെയൊരു മഹത്തായ പരിപാടി നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടു എത്തിച്ചേർന്നവർക്കും എല്ലാ നല്ലവരായ നാട്ടുകാർക്കും സഹോദരങ്ങൾക്കും സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നുവെന്ന്

ചെയർമാൻ – മുഹമ്മദ് ജുനൈദ്
കൺവീനർ – എ സിദ്ധീഖ്
ജന:കൺവീനർ – എസ്. എം. ജമീർ
ട്രഷറർ – എ സുധീർ

NO COMMENTS