റമളാന്‍ പ്രഭാഷണം – എസ് വൈ എസ് ൻറെ നേതൃത്വത്തിൽ മഞ്ചേശ്വരം മജീര്‍പ്പള്ള കോളിയൂര്‍ ഓഡിറ്റോറിയത്തില്‍ – മുഖ്യ പ്രഭാഷകന്‍ – ഹംസ മിസ്ബാഹി ഓട്ടപ്പടവ് .

603

മഞ്ചേശ്വരം : വിശുദ്ധ റമളാന്‍ – വിശുദ്ധ ഖുര്‍ആനിന്റെ അടിസ്ഥാനത്തിൽ എസ് വൈ എസ് ൻറെ നേതൃത്വത്തിൽ മെയ് 10 മുതല്‍ മഞ്ചേശ്വരം മജീര്‍പ്പള്ള കോളിയൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് ആണ് പ്രമുഖ പ്രഭാഷകന്‍.

മെയ് 10 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സയ്യിദ് കെ.എസ്.എം തങ്ങള്‍, സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ ഗാന്ധിനഗര്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കും. 5 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ഡി.എം.കെ മുഹമ്മദ് പതാക ഉയര്‍ത്തും.

മെയ് 11 ശനിയാഴ്ച രാവിലെ 9.30ന് സയ്യിദ് ഷംസുദ്ധിൻ തങ്ങള്‍ ഗാന്ധിനഗര്‍ പ്രാര്‍ത്ഥന നടത്തും. കേരള മുസ്്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് മൂസല്‍ മദനി അല്‍ ബിഷാറയുടെ അദ്ധ്യക്ഷതയില്‍ മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്്മാന്‍ ശഹീര്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് റമളാന്‍ പ്രഭാഷണം നടത്തും.

മെയ് 12 ഞായറാഴ്ച രാവിലെ 9.30ന് സയ്യിദ് ബദ്‌റുദ്ദീന്‍ സഖാഫി ചിപ്പാര്‍ പ്രാര്‍ത്ഥന നടത്തും. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി തോക്കെയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് റമളാന്‍ പ്രഭാഷണം നടത്തും.

സമസ്ത ഉപാദ്ധ്യക്ഷന്‍ താജുശ്ശരീഅ എം അലികുഞ്ഞി ഉസ്താദ് ശിറിയ സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഹസന്‍ സഅദി അല്‍ അഫ്‌ളലി സ്വാഗതവും ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ നന്ദിയും പറയും.

NO COMMENTS