മുംബൈ: രാമക്ഷേത്ര നിര്‍മാണവും ബിജെപിയുടെ പൊള്ളയായ വാഗ്ദാനമാണെന്ന് ശിവസേന. രാമക്ഷേത്രത്തില്‍ വരെ പൊള്ളയായ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്ന ബിജെപിയെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നു ശിവസേന നേതാവ് ഉദ്ദവ് താക്കറെ ചോദിച്ചു.രാമക്ഷേത്ര നിര്‍മാണവും സാമ്ബത്തിക സംവരണവും ബിജെപിയുടെ പൊള്ളയായ വാഗ്ദാനങ്ങളായിരുന്നു. രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നല്‍കുമെന്ന് പറഞ്ഞത്, നല്ല ദിനം വരുമെന്ന് പറഞ്ഞത്, രാമക്ഷേത്ര നിര്‍മാണം ഇതെല്ലാം ശൂന്യമായ വാഗ്ദാനങ്ങളായിരുന്നു.
രാമക്ഷേത്ര നിര്‍മാണവും നടപ്പാക്കാനാവാത്ത വാഗ്ദാനമാണെന്നുവന്നാല് നിങ്ങളെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്ന് ഉദ്ദവ് ചോദിച്ചു.ആരാണ് തെരഞ്ഞെടുപ്പിനു വേണ്ടി രാമക്ഷേത്രത്തെ ഉപയോഗിച്ചതെന്ന് തന്റെ പാര്‍ട്ടി തുറന്നുകാട്ടും. രാമന്റെയോ മറ്റേതെങ്കിലും ഹിന്ദു ദൈവങ്ങളുടേയോ പേരില്‍ ഒരു തരത്തിലുമുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ നടത്തിക്കാന്‍ പാര്‍ട്ടി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറും രാംവിലാസ് പസ്വാനും എതിര്‍ക്കുമ്ബോള്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ബിജെപിക്ക് എന്ത് പദ്ധതിയാണുള്ളതെന്നും ഉദ്ദവ് ചോദിച്ചു.