ഷിറിയ ഗ്രാമത്തിൽ റംസാൻ കിറ്റ് വിതരണം നടത്തി

404

കാസറഗോഡ് : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷിറിയ ഗ്രാമത്തിലെ അൻവാറുൽ മദീന സാന്ത്വനം സൊസൈറ്റിയുടെ നേതൃത്വത്തിൽ 175ഓളം കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം നടത്തി. സാമൂഹിക അകലം പാലിച്ചു മാസ്ക്ക് ധരിച്ചു കൊണ്ട് സൗജന്യ കിറ്റ് വിതരണം വീടുകളിലേക്കെത്തിച്ചത് ആശ്വാസമേകുന്നതാണെന്ന് കോവിഡ് കാലത്ത് ഭീതിയിലായ നാട്ടുകാർ പറയുന്നു.

ഷിറിയ, മുട്ടം, ഒളയം തുടങ്ങിയ പ്രദേശങ്ങളിലാണ് സാമൂഹിക അകലം പാലിച്ചു കിറ്റ് വിതരണം നടത്തിയത് . ഏകദേശം 15 വരഷത്തിലേറെ ജീവകാരുണ്യ പ്രവർത്തനം നടത്തി വരുന്ന സംഘടനയാണ് അൻവാറുൽ മദീന സാന്ത്വനം സൊസൈറ്റി.മക്കളെ വിവാഹം കഴിപ്പിച്ചു വിടുന്നതിതിൽ പ്രയാസം നേരിടുന്നവർ,വീട് വെക്കുന്നതിനും മെയ്ന്റൻസിനും, മരുന്ന് വാങ്ങാൻ കാശില്ലാത്തവർ തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങളാണ് 15 വർഷമായി നടത്തി വരുന്നത് .

വാർധക്യ സഹജമായ അസുഖത്തിൽ കഴിയുന്നവർക്കും മരുന്ന് വാങ്ങാൻ കാശില്ലാത്തവർക്കുമുള്ള മരുന്നുകൾ കൃത്യ സമയത്ത് തന്നെ എത്തിക്കുമ്പോൾ ഈ കോവിഡ് കാലത്ത് ഞങ്ങൾക്ക് വളരെ ആശ്വാസമായി എന്ന് കേൾക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ജനങ്ങളിൽ ഭൂരിഭാഗവും ജീവിത സുഖങ്ങളിൽ മതിമറന്ന് മയങ്ങുന്നു എന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന ചില നാടുകളിലാണ് നമ്മൾ ജീവിക്കു ന്നത് . സുഖ സമൃദ്ധിയിൽ ആറാടുന്നവരെന്ന് നാം കരുതുന്നവർ യഥാർഥത്തിൽ നൂറു ശതമാനം സുഖം അനുഭവിക്കുന്നവരായിരിക്കില്ല . അവർക്കുമുണ്ടാകും ശാരീരികമായ അവശതകളും മാനസികമായ വ്യഥകളും . മക്കളുടെ ഒരു നേരെത്തെ വിശപ്പടക്കാൻ പാടുപെടുന്നവർ ,ഒരു നേരത്തെ മരുന്ന് വാങ്ങാൻ കാശില്ലാത്തവർ തുടങ്ങി നിരവധി പ്രശ്നങ്ങളുള്ളവരെ നമുക്ക് ചുറ്റും കാണാൻ കഴിയും.

നമുക്ക് ചുറ്റുമുള്ള നമ്മൾ അറിയുന്ന നമ്മളെ അറിയുന്ന അവസാനത്തെ മനുഷ്യന്റെ ദുരിതങ്ങളും പ്രയാസങ്ങളും അവസാനിക്കുമ്പോളാണ് നമ്മൾ ശരിയാകുന്നത് എന്നാണ് ഈ സംഘടനയിലെ സജീവ പ്രവർത്തകരായ അബൂബക്കറും മസൂദും പറയുന്നത്.

കാസറഗോഡ് ജില്ലയിലെ ഷിറിയ എന്ന കൊച്ചു ഗ്രാമത്തിൽ സാന്ത്വന പ്രവർത്തന രംഗത്ത് വളരെയധികം മുന്നിട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് അൻവാറുൽ മദീന സാന്ത്വനം സൊസൈറ്റി എന്നാണ് നാട്ടുകാരുടെ വാദം
അൻവാറുൽ മദീന സാന്ത്വനം സൊസൈറ്റിയുടെ പ്രസിഡന്റ് ഹമീദ് ബാവയാണ് (ഷിറിയ )

NO COMMENTS