റംബൂട്ടാന്‍ കൃഷിയില്‍ നൂറുമേനി വിളയിക്കാന്‍ കാട്ടാക്കട

96

റംബൂട്ടാന്‍ കൃഷിയില്‍ നൂറുമേനി വിളയിക്കാനൊ രുങ്ങി കാട്ടാക്കട നിയോജക മണ്ഡലം. മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി 11.05 ഹെക്റ്ററിലാണ് റംബൂട്ടാന്‍ കൃഷി ചെയ്തിരിക്കുന്നത്.

‘ഒപ്പം കൂട്ടാം റംബൂട്ടാന്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മലയന്‍കീഴ്, മാറനല്ലൂര്‍, പള്ളിച്ചല്‍, കാട്ടാക്കട, വിളപ്പില്‍, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി 52 വ്യക്തികള്‍ക്ക് എല്‍ 18, മാല്‍വാന ഇനത്തില്‍ പെട്ട 1433 റംബൂട്ടാന്‍ തൈകളാണ് വിതരണം ചെയ്തത്.

അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ വിളവെടു ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാട്ടാക്കട പഞ്ചായത്തില്‍ 1.4 ഹെക്ടറില്‍ 10 പേര്‍ക്ക് 244 തൈകളും പള്ളിച്ചല്‍ പഞ്ചായത്തില്‍ 4.86 ഹെക്ടറില്‍ അഞ്ചു പേര്‍ക്ക് 425 തൈകളും വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ ഒരു ഹെക്ടറില്‍ എട്ടു പേര്‍ക്ക് 160 തൈകളും വിളപ്പില്‍ പഞ്ചായത്തില്‍ 1.5 ഹെക്ടറില്‍ എട്ടു പേര്‍ക്ക് 240 തൈകളും മാറനല്ലൂര്‍ പഞ്ചായത്തില്‍ 0.77 ഹെക്ടറില്‍ എട്ടു പേര്‍ക്ക് 124 തൈകളും മലയിന്‍കീഴ് പഞ്ചായത്തില്‍ 1.5 ഹെക്ടറില്‍ 13 പേര്‍ക്ക് 240 തൈകളുമാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്.

അടുത്ത ഘട്ടത്തില്‍ രണ്ട് ഹെക്ടര്‍ സ്ഥലത്തുകൂടി റംബൂട്ടാന്‍ കൃഷിയിറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

സര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നിരവധിയായ വികസന പദ്ധതികളാണ് കാട്ടാക്കട മണ്ഡലത്തില്‍ ഐ.ബി.സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കിയത്. ജലസമൃദ്ധിയില്‍ നിന്ന് കാര്‍ഷികസമൃദ്ധി ലക്ഷ്യമാക്കി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

തനത് കൃഷിവിളകള്‍ക്കൊപ്പം വേറിട്ട നാണ്യവിളകളുടെയും ഫലവൃക്ഷങ്ങളുടെയും കൃഷിയും, അവയെ വ്യാവസായികാടിസ്ഥാ നത്തില്‍ മൂല്യവര്‍ദ്ധിത ഉല്‍പനങ്ങളാക്കുന്നതിനു മാണ് കാര്‍ഷിക സമൃദ്ധിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമാണ് ‘ഒപ്പം കൂട്ടാം റംബൂട്ടാന്‍’ പദ്ധതിയും.

NO COMMENTS