തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് എവിടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും ക്രൂരത ഒരു കുടുംബത്തോടും പാടില്ല. സംസ്ഥാനം മുഴുവന്‍ ജിഷ്ണുവിന്റെ അമ്മ മഹിജയോടൊപ്പം നില്‍ക്കുന്നതിലുള്ള ജാള്യമാണ് സിപിഎമ്മിന്. അമ്മയെ തെരുവിലൂടെ വലിച്ചിഴക്കുന്നതാണോ പൊലീസ് നയം. സിപിഎമ്മിന്റെ പ്രസ്താവന വിഎസ് അച്യുതാന്ദനും എംഎ ബേബിക്കും കാനം രാജേന്ദ്രനുമുള്ള മറുപടിയാണ്. പ്രസ്താവനയിലൂടെ സിപിഎം അപഹാസ്യരായി എന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് തെറ്റു ചെയ്ത പൊലീസുകാരെ ന്യായീകരിക്കുന്നത്. ഇടതുമുന്നണിക്കൊപ്പം നിന്ന കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.