കെ എം ഷാജഹാന്‍ ഭരണകൂട ഭീകരതയുടെ ഇരയാണെന്ന് രമേശ് ചെന്നിത്തല

161

മലപ്പുറം: ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ കെ എം ഷാജഹാന്‍ ഭരണകൂട ഭീകരതയുടെ ഇരയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍നിന്ന് ആരും ബിജെപിയിലേക്ക് പോകില്ലെന്നും സിപിഎം ബിജെപിയുടെ ഏജന്റ് ആണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മില്‍ നിന്നാണ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുന്നത്. തിരിച്ച്‌ ബിജെപിയില്‍നിന്ന് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്കും എത്തുന്നുണ്ട്. ഇക്കാര്യം മാത്രം സിപിഎം നോക്കിയാല്‍ മതിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY