തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കാനെത്തിയ ദേവികുളം സബ് കളക്ടറേയും സംഘത്തെയും തടഞ്ഞിരുന്നു.