ന്യൂഡൽഹി: ഭരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് തെറ്റാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ വേട്ടയാടുന്നത് സിപിഎം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമെന്ന നിലയിൽ ഭരണപരാജയങ്ങൾ നിയമസഭയ്ക്ക് അകത്തും പുറത്തും ചൂണ്ടിക്കാണിക്കുമെന്നും ഇതിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നക്സല്‍ വര്‍ഗീസിനെ സംബന്ധിച്ച് കോടതിയില്‍ വിവാദ സത്യവാങ്മൂലം സമര്‍പ്പിച്ചത് യുഡിഎഫിന്റെ കാലത്തല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മൂന്നാറില്‍ വന്‍കിട കയേറ്റക്കരെ സിപിഐഎം സംരക്ഷിക്കുന്നു. സമരങ്ങളെ സിപിഐ എം അസഹിഷ്ണുതയോടെ കാണുന്നു. വിവരാവകാശ നിയമം അട്ടിമറിച്ചു. ഘടക കക്ഷികളെ അനുനയിപ്പിക്കാന്‍ ഒരു ഉപദേഷ്ടാവിനെ കൂടി നിയമിക്കുമോ എന്നും പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ ചോദിച്ചു. ഭരണപരാജയത്തേക്കുറിച്ച് സിപിഎം ആത്മപരിശോധന നടത്തണം. സിപിഎം സംസ്ഥാന സെക്രട്ടറി ഭരണത്തിന് ഓശാന പാടുകയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന് സര്‍ക്കാറിനെ അടിക്കാനുള്ള ആയുധം കൊടുക്കരുതെന്നും ഭരണകാര്യങ്ങളിലുള്ള പരസ്യപ്രതികരണങ്ങള്‍ സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുമെന്നും കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതികരണങ്ങള്‍ സര്‍ക്കാറിനെ ശക്തിപ്പെടുത്താനാണെന്നും കാനം രാജേന്ദ്രന് പ്രതികരിച്ചുസിപിഐക്കും സിപിഎമ്മിനും ഇടയില്‍ തര്‍ക്കങ്ങളൊന്നും ഇല്ലഎതിര്പ്പുകള് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും തന്നെയാണ് സിപിഐയും ആഗ്രഹിക്കുന്നതെന്നും കാനം രാജേന്ദ്രന് പറഞ്ഞു.