മലപ്പുറം : മലപ്പുറം തിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സർക്കാരിന്‍റെ മുഖത്തേറ്റ അടിയെന്ന് രമേശ് ചെന്നിത്തല. എല്‍ഡിഎഫിന് പത്ത് മാസം കൊണ്ട് ജനങ്ങള്‍ കൊടുത്ത മറുപടി ഇതാണെങ്കില്‍ അഞ്ച് വര്‍ഷം കൊണ്ട് എല്‍ഡിഎഫ് ഇല്ലാതാവും.ഭരണം വിലയിരുത്തപ്പെട്ടതിനാൽ സർക്കാരിനെ പിരിച്ച് വിടാനുള്ള നടപടി പിബി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് ലീഗിന്റെ മാത്രം വിജയമല്ല. യുഡിഎഫിന്റെ ഒറ്റക്കെട്ടായ വിജയമാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.