തിരുവനന്തപുരം: ജനബാഹുല്യം നോക്കിയല്ല സമരത്തെ വിലയിരുത്തേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എംഎം മണി പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്നും അതിനാലാണ് സമരത്തിന് ജനപിന്തുണ ലഭിക്കാത്തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.