ഇടതുമുന്നണി സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്‌ക്കില്ലെന്ന് രമേശ് ചെന്നിത്തല

195

കാസര്‍കോട്: ഇടതുമുന്നണി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് കാസര്‍കോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. ഭരണ തകര്‍ച്ചക്കെതിരെ നാടുണര്‍ത്തുക, വര്‍ഗീയതക്കെതിരെ മനസുണര്‍ത്തുക എന്നീ മുദ്രാവാക്യവുമായാണ് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന മാര്‍ച്ച് വിവിധ ജില്ലകളിലെ പര്യടനത്തിനുശേഷം ഈ മാസം 25ന് സെക്രട്ടറിയറ്റ് ഉപരോധത്തോടെ തിരുവനന്തപുരത്ത് സമാപിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY