സംസ്​ഥാനത്ത്​ തിങ്കളാഴ്​ച യു.ഡി.എഫ്​ കരിദിനം ആചരിക്കു​മന്ന് രമേശ്​ ചെന്നിത്തല

208

തൃശൂര്‍ : അറവ്​ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സംസ്​ഥാനത്ത്​ തിങ്കളാഴ്​ച യു.ഡി.എഫ്​ കരിദിനം ആചരിക്കു​മന്ന് രമേശ്​ ചെന്നിത്തല. അറവ്​ നിരോധിച്ച നടപടിയിലൂടെ സംസ്​ഥാനത്തിനും രാജ്യത്തിനും 26,000 കോടിയുടെ നഷ്​ടമാണുണ്ടാവുക. ഉത്തരവ്​ ദുരുദ്ദേശപരമാണ്​. അംഗീകരിക്കാനാകില്ല. കര്‍ഷകരും തൊഴിലാളികളും പട്ടിണിയിലാകുന്നതും കടുത്ത സാമ്ബത്തിക ബാധ്യത ഉണ്ടാക്കുന്നതുമാണ്​. കേന്ദ്രം ഉത്തരവ്​ തിരുത്താന്‍ തയാറാകണം. യു.ഡി.എഫും കോണ്‍ഗ്രസും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇതി​​െന്‍റ ഭാഗമായി തിങ്കളാഴ്​ച കരിദിനം ആചരിക്കുമെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പട്ട്​ ഉയരുന്ന അഭിപ്രായങ്ങളും അവകാശ വാദങ്ങളും കഴമ്ബില്ലാത്തതാണ്​. ഡാമുകള്‍ ആവശ്യമില്ലാത്തതും ഇതര മേഖലകളില്‍ നിന്ന്​ വൈദ്യുതി ഉത്​പാദിപ്പിക്കാവുന്നതുമായ സാഹചര്യം ഉണ്ടെന്നിരിക്കെ അതിരപ്പള്ളി പദ്ധതി വേണമെന്ന വാദം ഉയര്‍ത്തുന്നത്​ തെറ്റാണ്​. ഇതുമായി ബന്ധപ്പെട്ട ഒരു സമവായ ചര്‍ച്ചക്കും യു.ഡി.എഫ്​ ഇല്ല. ചര്‍ച്ചക്ക്​ വിളിച്ചാലും പ​െങ്കടുക്കില്ലെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

NO COMMENTS

LEAVE A REPLY